Your Feedback

All Fields Required
കെ. സി. ഡബ്ലു. എ. കടുത്തുരുത്തി ഫൊറോനയുടെ പ്രവര്‍ത്തനോദ്ഘാടനം അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ് പള്ളിയില്‍ നടന്നു.
13 Mar 2016

ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ കടുത്തുരുത്തി ഫോറോനാ തല പ്രവര്‍ത്തനോദ്ഘാടനവും സെമിനാറും മാര്‍ച്ച്‌ 13 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ്‌ പള്ളിയില്‍ വച്ച് നടന്നു. Mrs. ജോസഫൈന്‍ സെമിനാര്‍ നയിച്ചു. കെ.സി.ഡബ്ലു.എ. ഫൊറോന ചാപ്ലിനും ഇടവക വികാരിയുമായ റവ.ഫാ. അഡ്വ. ജോസഫ് കീഴങ്ങാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. കെ.സി.ഡബ്ലു.എ.കടുത്തുരുത്തി ഫോറോന പ്രവര്‍ത്തനോദ്ഘാടനവും നിര്‍വ്വഹിച്ചു. ഫൊറോന പ്രസിഡന്റ് ശ്രീമതി കുഞ്ഞുമോള്‍ ജോസഫ്‌ സ്വാഗതം പറഞ്ഞു. Mrs. സുമോള്‍ മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.സി.ഡബ്ലു.എ. അതിരൂപതാ ഡയറക്ടര്‍ റവ.ഫാ. മൈക്കില്‍ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണവും കടുത്തുരുത്തി ഫോറോന വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു.

കടുത്തുരുത്തി ഫൊറോന വികാരി റവ.ഫാ. മാത്യു മണക്കാട്ട് . പ്രൊഫ. ഡയ്സി ജോസ് പാച്ചിക്കര ആശംസകള്‍ അറിയിച്ചു. റവ.ഫാ. അഡ്വ. ജോസഫ് കീഴങ്ങാട്ട് കാരുണ്യ ദീപം പദ്ധതിയുടെ അറുനൂറ്റിമംഗലം യൂണിറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിക്കുന്നതും പഠനത്തില്‍ മികവുപുലര്‍ത്തുന്നതുമായ കുട്ടിക്ക്  അറുനൂറ്റിമംഗലംയൂണിറ്റ്നല്‍കിയ സാമ്പത്തിക സഹായം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നല്‍കി.

തോട്ടറ യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച സ്കിറ്റും കുമാരി ജിത്തു ജോസഫ്‌ ആലപിച്ച ഗാനവും പരിപാടികള്‍ക്ക് മികവേകി. Mrs. എല്‍സമ്മ ജോയ് നന്ദി രേഖപ്പെടുത്തി.

Obituary View All