പ്രിയമുള്ളവരെ ,
'തനിമയ്ക്ക് കാവലായി സഭയ്ക്കു കരുത്തായി യുവജന വർഷത്തിൽ ക്നാനായ യുവത്വം' എന്ന ആപ്തവാക്യം ഉൾക്കൊണ്ട് ഞായറാഴ്ച രാവിലത്തെ കുർബാനയ്ക്ക് യുവജനങ്ങൾ നേതൃത്വം വഹിച്ചു. ശേഷം മരിയ ബിജു പാലയിൽ ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് ഗ്യാസ്പർ സജി കളത്തിക്കോട്ടിൽ സ്വാഗത പ്രസംഗം ചെയ്തു സംസാരിച്ചു.
തുടർന്ന് ഡയറക്ടർ എബിൻ കീഴങ്ങാട്ട് പതാക ഉയർത്തുകയും സെക്രട്ടറി ജോയേൽ റെജി കരോട്ട് പുത്തൻപുരയിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ശേഷം വികാരി ഫാ. ജോൺസൺ നീലനിരപ്പേൽ യുവജന ദിന സന്ദേശം നൽകി. ശേഷം ജോയിൻ സെക്രട്ടറി ലിയാനി ഗ്രേസ് മാത്യു നന്ദി പറഞ്ഞു. ശേഷം മധുരം വിതരണം ചെയ്തു.
വൈകുന്നേരം മൂന്നരയ്ക്ക്, നമ്മുടെ ഇടവകയിലെ കെ.സി.വൈ.എൽ യൂണിറ്റിന്റെ സഹസ്ഥാപകനും യൂണിറ്റ് തുടങ്ങുവാൻ ചുക്കാൻ പിടിക്കുകയും മുന്നോട്ടുള്ള കെ.സി.വൈ.എൽ ലിന്റെ വളർച്ചയിൽ ഭാഗമാവുകയും ചെയ്ത ശ്രീ ലേവി ജേക്കബ് പടപുരയ്ക്കലിന്റെ വിവിധങ്ങളായ ലേഖനങ്ങൾ കോർത്തിണക്കി രൂപ കൽപ്പന ചെയ്ത ഉപാസന എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കെ.സി.വൈ.എൽ *സെക്രട്ടറി ജോയേൽ റെജി കരോട്ട്പുത്തൻ പുരയിൽ സ്വാഗത പ്രസംഗം നടത്തി. പ്രമുഖ മലയാള സാഹിത്യ നിരൂപകനും നിരവധി പുസ്തകങ്ങളുടെ രചയിതാവും ഭാഷാ പണ്ഡിതനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി പുസ്തകത്തെ പരിചയപ്പെടുത്തുകയും അതിരൂപത വികാരി ജനറാളും രാഷ്ട്രദീപികയുടെ മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഡോ. കുര്യാസ് കുമ്പളക്കുഴിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു. ശേഷം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ , ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മുൻ കെ സി സി പ്രസിഡന്റ് ശ്രീ തമ്പി എരുമേലിക്കര, ശ്രീ ജോസ് സിറിയക്ക് ഞാറവേലിയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് ലേവി ജേക്കബ് പടപുരയ്ക്കൽ നന്ദി പറയുകയും ഒപ്പം കെ സി വൈ എൽ എന്ന സംഘടന അദ്ദേഹത്തിൻറെ ജീവിതത്തിൽ എങ്ങനെ സ്വാധീനിച്ചെന്നും, ഈ കാലഘട്ടത്തിൽ സംഘടന പ്രവർത്തനങ്ങളിലെ യുവജനങ്ങളുടെ പ്രസക്തി എത്രമാത്രം ഉണ്ടെന്നതിനെ കുറിച്ചും അദ്ദേഹം ക്ലാസ് എടുത്തു. ശേഷം റിയാന ബിജു പടപുരയ്ക്കൽ നന്ദി പറയുകയും യോഗം അവസാനിക്കുകയും ചെയ്തു.
തുടർന്ന് ഫോട്ടോ സെക്ഷൻന് ശേഷം വൈകുന്നേരം 5 മണിയോടുകൂടി MILAN 2K25 ആരംഭിച്ചു. ലയ കുഞ്ഞുമോൻ കീഴങ്ങാട്ട് കരിപ്പാടം യൂണിറ്റിലെ യുവജനങ്ങളെയും, പ്രോഗ്രാം കോഡിനേറ്റർ ആൽബിൻ ജോണിയെ യും സ്വാഗതം ചെയ്യുകയും തുടർന്ന് കെ സി വൈ എൽ അതിരൂപത ജനറൽ സെക്രട്ടറി ചാക്കോ ഷിബു ചേനാട്ടുകുഴിയിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് വിവിധ പരിപാടികൾക്ക് ശേഷം കെ സി വൈ എൽ കരിപ്പാടം യൂണിറ്റ് അംഗം മാത്യൂസ് സാബു യൂണിറ്റിന്റെ പേരിൽ നന്ദി അർപ്പിക്കുകയും ഒപ്പം വികാരിയച്ചനും നന്ദി അറിയിച്ചു സംസാരിക്കുകയും ചെയ്തു. ഭക്ഷണത്തിന് ശേഷം എട്ടരയ്ക്ക് പരിപാടി ഭംഗിയായി പര്യവസാനിച്ചു.


- മൂന്നുനോമ്പ് തിരുനാള് 2016 Jan 17, 07:00 AM