Your Feedback

All Fields Required
Latest News
20 July 2025

പ്രിയമുള്ളവരെ, കല്ലറയിൽ വച്ച് നടത്തപ്പെട്ട കെ.സി.വൈ.എൽ യുവജന ദിന ആഘോഷമായ നട നടായോ എന്ന പരിപാടിയിലെ ദൃശ്യാവിഷ്കാര മത്സരത്തിൽ KCYL കടുത്തുരുത്തി യൂണിറ്റ് വിലപ്പെട്ട രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ വൻ വിജയത്തിന് ആവശ്യമായ എല്ലാ സപ്പോർട്ടും നൽകി ഞങ്ങളെ നയിച്ച ഞങ്ങളുടെ പ്രിയ വികാരിയച്ചൻ ഫാ. ജോൺസൺ നീലനിരപ്പേൽ, ഇതിനായി കഠിനാധ്വാനം ചെയ്ത സിസ്റ്റർ സിബി SJC. ഇതിനായി അക്ഷീണം പ്രവർത്തിച്ച പ്രസിഡൻറ് ഗ്യാസ്പർ തോമസ് സജി കളത്തിക്കോട്ടിൽ, സെക്രട്ടറി ജോയേൽ റെജി കരോട്ട് പുത്തൻപുരയിൽ , ട്രഷറർ ഡിയോൺ ബിജു പാലകൻ, ഡയറക്ടർ എബിൻ കീഴങ്ങാട്ട്. ഈ ദൃശ്യാവിഷ്കാരത്തിനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിയ മരിയ ബിജു പാലയിൽ , ലയ കുഞ്ഞുമോൻ കിഴങ്ങാട്ട്, ടിമി ടോമി കുന്നശ്ശേരി, ക്രിസ്റ്റീന ടോമി കുന്നശ്ശേരി, റിയാന ബിജു പടപുരയ്ക്കൽ. അതുപോലെ തന്നെ ദൃശ്യാവിഷ്കാര മത്സരത്തിൽ വളരെ മികച്ച രീതിയിൽ അഭിനയം കാഴ്ചവെച്ച എബി ഷൈജു കൊച്ചുപടപുരയ്ക്കൽ, എൽസ ബെന്നി പടപുരയ്ക്കൽ, അൽഫോൻസ് ജേക്കബ് സജി കളത്തിക്കോട്ടിൽ, ലിയോൺ ഫിൽസ് മാത്യു പാലകൻ, ആഷ്‌ലി സിജു മാപ്പിളകുന്നേൽ, സ്നേഹ ജോസഫ് അങ്ങേമഠത്തിൽ, ജെറോം ജോസ് കുന്നശ്ശേരി, റെയ്ന മാർട്ടിൻ വലിയവെളിച്ചത്ത്, ക്രിസ്റ്റിൻ ഷിജു കദളിക്കാല, ലയ കുഞ്ഞുമോൻ കീഴങ്ങാട്ട്, സിയോണ ബിജു പാലായിൽ. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും കെസിവൈഎൽ കടുത്തുരുത്തിയുടെ അഭിനന്ദനങ്ങൾ✨ IIT JAM ഓൾ ഇന്ത്യ ലെവൽ 10 -ാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ ഇടവകാംഗം *എബിൻ ബിജുമോൻ പാലയിൽ നെ പ്രശസ്ത സിനിമാതാരം രഞ്ജി പണിക്കർ പൊന്നാട അണിയിച്ച് അനുമോദിക്കുകയും ചെയ്യതു.

18 July 2025

പ്രിയമുള്ളവരെ , 'തനിമയ്ക്ക് കാവലായി സഭയ്ക്കു കരുത്തായി യുവജന വർഷത്തിൽ ക്നാനായ യുവത്വം' എന്ന ആപ്തവാക്യം ഉൾക്കൊണ്ട് ഞായറാഴ്ച രാവിലത്തെ കുർബാനയ്ക്ക് യുവജനങ്ങൾ നേതൃത്വം വഹിച്ചു. ശേഷം മരിയ ബിജു പാലയിൽ ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് ഗ്യാസ്പർ സജി കളത്തിക്കോട്ടിൽ സ്വാഗത പ്രസംഗം ചെയ്തു സംസാരിച്ചു. തുടർന്ന് ഡയറക്ടർ എബിൻ കീഴങ്ങാട്ട് പതാക ഉയർത്തുകയും സെക്രട്ടറി ജോയേൽ റെജി കരോട്ട് പുത്തൻപുരയിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ശേഷം വികാരി ഫാ. ജോൺസൺ നീലനിരപ്പേൽ യുവജന ദിന സന്ദേശം നൽകി. ശേഷം ജോയിൻ സെക്രട്ടറി ലിയാനി ഗ്രേസ് മാത്യു നന്ദി പറഞ്ഞു. ശേഷം മധുരം വിതരണം ചെയ്തു. വൈകുന്നേരം മൂന്നരയ്ക്ക്, നമ്മുടെ ഇടവകയിലെ കെ.സി.വൈ.എൽ യൂണിറ്റിന്റെ സഹസ്ഥാപകനും യൂണിറ്റ് തുടങ്ങുവാൻ ചുക്കാൻ പിടിക്കുകയും മുന്നോട്ടുള്ള കെ.സി.വൈ.എൽ ലിന്റെ വളർച്ചയിൽ ഭാഗമാവുകയും ചെയ്ത ശ്രീ ലേവി ജേക്കബ് പടപുരയ്ക്കലിന്റെ വിവിധങ്ങളായ ലേഖനങ്ങൾ കോർത്തിണക്കി രൂപ കൽപ്പന ചെയ്ത ഉപാസന എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കെ.സി.വൈ.എൽ *സെക്രട്ടറി ജോയേൽ റെജി കരോട്ട്പുത്തൻ പുരയിൽ സ്വാഗത പ്രസംഗം നടത്തി. പ്രമുഖ മലയാള സാഹിത്യ നിരൂപകനും നിരവധി പുസ്തകങ്ങളുടെ രചയിതാവും ഭാഷാ പണ്ഡിതനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി പുസ്തകത്തെ പരിചയപ്പെടുത്തുകയും അതിരൂപത വികാരി ജനറാളും രാഷ്ട്രദീപികയുടെ മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഡോ. കുര്യാസ് കുമ്പളക്കുഴിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു. ശേഷം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ , ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മുൻ കെ സി സി പ്രസിഡന്റ് ശ്രീ തമ്പി എരുമേലിക്കര, ശ്രീ ജോസ് സിറിയക്ക് ഞാറവേലിയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് ലേവി ജേക്കബ് പടപുരയ്ക്കൽ നന്ദി പറയുകയും ഒപ്പം കെ സി വൈ എൽ എന്ന സംഘടന അദ്ദേഹത്തിൻറെ ജീവിതത്തിൽ എങ്ങനെ സ്വാധീനിച്ചെന്നും, ഈ കാലഘട്ടത്തിൽ സംഘടന പ്രവർത്തനങ്ങളിലെ യുവജനങ്ങളുടെ പ്രസക്തി എത്രമാത്രം ഉണ്ടെന്നതിനെ കുറിച്ചും അദ്ദേഹം ക്ലാസ് എടുത്തു. ശേഷം റിയാന ബിജു പടപുരയ്ക്കൽ നന്ദി പറയുകയും യോഗം അവസാനിക്കുകയും ചെയ്തു. തുടർന്ന് ഫോട്ടോ സെക്ഷൻന് ശേഷം വൈകുന്നേരം 5 മണിയോടുകൂടി MILAN 2K25 ആരംഭിച്ചു. ലയ കുഞ്ഞുമോൻ കീഴങ്ങാട്ട് കരിപ്പാടം യൂണിറ്റിലെ യുവജനങ്ങളെയും, പ്രോഗ്രാം കോഡിനേറ്റർ ആൽബിൻ ജോണിയെ യും സ്വാഗതം ചെയ്യുകയും തുടർന്ന് കെ സി വൈ എൽ അതിരൂപത ജനറൽ സെക്രട്ടറി ചാക്കോ ഷിബു ചേനാട്ടുകുഴിയിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് വിവിധ പരിപാടികൾക്ക് ശേഷം കെ സി വൈ എൽ കരിപ്പാടം യൂണിറ്റ് അംഗം മാത്യൂസ് സാബു യൂണിറ്റിന്റെ പേരിൽ നന്ദി അർപ്പിക്കുകയും ഒപ്പം വികാരിയച്ചനും നന്ദി അറിയിച്ചു സംസാരിക്കുകയും ചെയ്തു. ഭക്ഷണത്തിന് ശേഷം എട്ടരയ്ക്ക് പരിപാടി ഭംഗിയായി പര്യവസാനിച്ചു.

28 October 2016

ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. യൂദാതദ്ദേവൂസിന്‍റെ നൊവേനയും തിരുനാളിനും 2016 ഒക്ടോബര്‍ 28 വെള്ളിയാഴ്ച സമാപനം.

28 August 2016

ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി.

26 March 2016

മലയാറ്റൂര്‍ തീർത്ഥാടനവുമായി കെ.സി.വൈഎല്‍. കടുത്തുരുത്തി യൂണിറ്റ്

22 March 2016

വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

13 March 2016

കെ. സി. ഡബ്ലു. എ. കടുത്തുരുത്തി ഫൊറോനയുടെ പ്രവര്‍ത്തനോദ്ഘാടനം അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ് പള്ളിയില്‍ നടന്നു.

01 January 2016

കെ. സി. ഡബ്ലു.എ. കടുത്തുരുത്തി ഫൊറോനായുടെ വാര്‍ത്തകള്‍ ഇപ്പോള്‍ സൈറ്റില്‍ ലഭ്യമാണ്

27 February 2016

കീഴങ്ങാട്ട് പരേതനായ K.C. ലൂക്കോസിന്റെ ഭാര്യ അന്നമ്മ ലൂക്കോസ് (78) നിര്യാതയായി. സംസ്കാരം 28/02/2016 ഞായറാഴ്ച 3 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് കടുത്തുരുത്തി വലിയപള്ളി സെമിത്തേരിയില്‍.

21 February 2016

കുന്നശ്ശേരി തറയിൽ കെ. സി. ചാക്കോ നിര്യാതനായി

26 January 2016

കുന്നശ്ശേരിൽ ജോസഫ്‌ ചാക്കോ (കാക്കു-72) - നിര്യാതനായി

01 January 1970

കടുത്തുരുത്തി വലിയപള്ളിയിൽ മൂന്നുനോമ്പ് തിരുനാളിന് കൊടികയറി

01 January 1970

കടുത്തുരുത്തി വലിയപള്ളിയിൽ 2016-ലെ മൂന്ന്നോമ്പ് ആചരണവും പുറത്തുനമസ്കാരവും മുത്തിയമ്മയുടെ ദ൪ശനത്തിരുന്നാളും ജനുവരി 17, 18, 19, 20, 21 തീയതികളിൽ. പുറത്തുനമസ്കാരം ജനുവരി 19 ചൊവ്വാഴ്ച രാത്രിയിൽ 9.30ന്.

01 January 1970

നാളെ (21-05-2015) നാല്പതുമണി ആരാധനയുടെ ആദ്യ ദിനം

17 May 2015

കടുത്തുരുത്തി വലിയപള്ളിയുടെ പുതിയ വികാരി.

16 May 2015

മൈക്കിള്‍ നേടുംന്തുരുത്തില്‍പുത്തന്‍പുരയില്‍ അച്ഛന് യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

25 January 2015

കടുത്തുരുത്തി വലിയപള്ളിയിൽ മൂന്ന്നോമ്പ് ആചരണവും പുറത്തുനമസ്കാരവും മുത്തിയമ്മയുടെ ദ൪ശനത്തിരുന്നാളും

09 February 2014

കടുത്തുരുത്തി വലിയപള്ളിക്ക് ഇനി സ്വന്തമായി ഒരു പുതിയ വെബ്സൈറ്റ്.

09 February 2014 06:00 AM

പുതുതായി നിർമ്മിച്ച വോൾട്ടിന്റെ വെഞ്ചരിപ്പ് ഫെബ്രുവരി 9-ന്.

01 January 1970

2015 മെയ്‌ 17 മുതൽ 2015 നവംബർ 30 വരെ കടുത്തുരുത്തി വലിയപള്ളി വികാരിയായി സേവനമനുഷ്ടിച്ച ബഹു. ജോസ് ചിറപ്പുറത്തച്ചൻ ചിക്കാഗോയിലേക്ക് സ്ഥലം മാറി പോകുന്നു. ബഹു. അച്ചന് ഇടവകാംഗങ്ങളുടെ സ്നേഹം നിറഞ്ഞ യാത്രാമംഗളങ്ങൾ !

Obituary View All