Your Feedback

All Fields Required
ഫൊറോന ഭാരവാഹികള്‍ (Forane office bearers)

ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ (K.C.W.A.)

ക്നാനായ കത്തോലിക്കാ വനിതകളുടെ വിശേഷിച്ചുമുള്ള സര്‍ഗ്ഗോന്മുഖമായ അഭിവൃത്തിയും ക്ഷേമവും ല്ക്ഷ്യമാകി 1972 നവംബര്‍ മാസം 26-)൦ തിയതി അന്നത്തെ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ തറയില്‍ തോമസ്‌ പിതാവ് സ്ഥാപിച്ചതാണ് ഈ സംഘടന. തനിമയില്‍ ഒരുമയില്‍ ജീവിക്കുക എന്നതാണ് ലക്ഷ്യം.

" ഹിന്ദുവിൽ പോയാലും മക്കളെ നിങ്ങൾ ബന്ധങ്ങൾ വേര്പ്പെടാതെ ഓർക്കണമെപ്പൊഴും"

18 വയസ്സിന് മേല്‍ പ്രായമുള്ള ക്നാനായ വനിതകള്‍ ഈ സംഘടനയില്‍ അംഗത്വം സ്വീകരിക്കുമ്പോള്‍ അവരില്‍ നിക്ഷിപ്തമായിരിക്കുന്ന കടമ മുകളില്‍ പറഞ്ഞിരിക്കുന്ന വചനത്തിന്റെ ഉള്ളടക്കമാണ്‌. വിവാഹത്തില്‍ ദൈവം തനിക്കു നല്‍കുന്ന ഭര്‍ത്താവിനെയും, മക്കളെയും നാശത്തിന് വിട്ടുകൊടുക്കാതെ അവരെ സംരക്ഷിക്കുകയും കാത്തുസുക്ഷിക്കുകയും ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്വമാണ് എന്ന് ഓരോ വനിതാ അംഗത്തിനും ബോധ്യം ഉണ്ടാക്കികൊടുക്കുകയെന്നതാണ് ഈ സംഘടനയുടെ ധര്‍മ്മം. അതിനായി അവരെ സജ്ജരാക്കുക എന്നതാണ് ഈ സംഘടനയുടെ ആത്യന്ത്യകമായ ലക്ഷ്യം. ഭര്‍ത്താവിനെ നാഥായെന്നും മക്കളെ പോന്നോമനകളെന്നും വിളിക്കാനും സ്നേഹിക്കാനുമുള്ള മാധുര്യ ഹൃദയത്തിന്റെ ഉടമകളാക്കി ഇതിലെ അംഗങ്ങളെ മാറ്റിഎടുക്കുക എന്ന ഉത്തരവാദിത്വമാണ് സംഘടനാ തലപ്പത്തുള്ളവര്‍ സ്വീകരിക്കേണ്ടത്. '' പിന്നിയ മുടിയോ, ആടയാഭരണങ്ങളോ അല്ല ഒരു സ്ത്രീയുടെ ഭംഗിയെന്നും പിന്നയോ ദൈവസന്നിധിയില്‍ വിശിഷ്ടമായ സ്വ്മ്യവും ശാന്തവുമായ ആത്മാവാകുന്ന അനശ്വര രത്നം അണിഞ്ഞ ആന്തരിക വ്യക്തിത്വമാണ്. ദൈവത്തില്‍ പ്രത്യാശ വച്ചിരിക്കുന്ന സ്ത്രീകള്‍ ഇപ്രകാരം തങ്ങളെ തന്നെ അലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്‍ന്മാര്‍ക്ക് വിധേയരായിരിക്കുകയും ചെയ്തിട്ടുണ്ട്'' (1 പത്രോ. 3:3-5). ഇക്കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് ബോധ്യം വരത്തക്കരീതിയിലാണ് ഇതിന്റെ പ്രവര്‍ത്തന നിയമാവലി ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയില്‍ പങ്കുകാരാകുന്നത് പോലെ സമുദായ വളര്‍ച്ചയിലും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു സംഘടനയാണ് ഇത്. കാരണം ക്നാനായ സമുദായത്തിന്റെ തനിമയും, പാരമ്പര്യങ്ങളും സ്വയം മനസിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം അതെല്ലാം മക്കളിലേക്കും സമുദായാംഗങ്ങളിലെക്കും പകര്‍ന്നു കൊടുക്കാന്‍ സാധിക്കുന്ന മികവു പുരുഷന്മാരെക്കാളും സ്ത്രീകള്‍ക്കാന് ഉള്ളതെന്ന് മനസ്സിലാക്കിയതുകൊണ്ടാവണം  തന്റെ സമുദായത്തില്‍ സ്ത്രീകള്‍ക്ക് ഇത്തരത്തിലൊരു സംഘടനയ്ക്ക് രൂപം കൊടുക്കാന്‍ ആ പുണ്യാന്മാവിനെ (തറയില്‍ പിതാവ്) പ്രേരിപ്പിച്ചത്.

അതിരൂപതാധ്യക്ഷന്റെ രക്ഷാവലയത്തിലും വികാരി ജനറാള്‍ അച്ഛന്റെയും മറ്റു വൈദികരുടെയും, സിസ്റ്റേഴ്സിന്റെയും സംരക്ഷണത്തിലും നയിക്കപ്പെടുന്ന ഈ സംഘടനയ്ക്ക് സമുദായത്തിനും സമൂഹത്തിനും വേണ്ടി ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഇതിനകം തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചുകഴിഞ്ഞു. ഇനിയും അവര്‍ ശ്രദ്ധിക്കേണ്ടത് നമ്മുടെ സമുദായതില്‍ നിന്നും തങ്ങള്‍ക്ക് അനുയോജ്യരല്ലാത്ത ഇണകളെത്തെടി മറുകണ്ടം ചാടുന്ന മക്കളെ ( പെണ്‍കുട്ടികളെ പ്രത്യേകിച്ച്) നേര്‍വഴിയിലേക്ക് നയിക്കുന്നതിന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ രൂപീകരിക്കുക എന്നതാണ്. സമ്പത്തിലും സ്ഥാനമാനങ്ങളിലും ഭ്രമിച്ച് തങ്ങളെ നാശത്തിലേക്ക് വിട്ടുകൊടുക്കാതെ അപ്പസ്തോലന്‍ പറയുന്നത് പോലെ ചെയ്യുക. " നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ സജീവ ബലിയായി സമര്‍പ്പിക്കുക. നിങ്ങള്‍ ലോകത്തിനു അനുരൂപരാകാതെ ദൈവഹിതം എന്തെന്ന് വിവേചിച്ചരിയുക" (റോമ. 12:1-21)

നമ്മുടെ പൂര്‍വ്വികര്‍ ത്യാഗവഴികളിലൂടെ വളര്‍ത്തിയതും പരിപോഷിപ്പിച്ചതുമായ സമുദായ പാരമ്പര്യങ്ങള്‍, കീടങ്ങള്‍ക്കും ചിതലിനും വിട്ടുകൊടുക്കാതെ, സ്വര്‍ഗീയ നിക്ഷേപങ്ങളാക്കി തീര്‍ക്കുവാന്‍, തിന്മ നിങ്ങളെ കീഴടക്കാതെ പകരം തിന്മയെ നന്മ കൊണ്ട് ജയിക്കിവാന്‍ തക്കവിധത്തില്‍ സംഘടനപ്രവര്‍ത്തനങ്ങളെ സജ്ജമാക്കുക.

സ്ത്രീജന്മത്തിന്റെ നന്മ പൂത്തുലയുന്നത് അമ്മ എന്ന അനുഭവത്തിലാണ്. സ്ത്രീയുടെ പ്രഥമ ജീവിത ധര്‍മ്മം അമ്മയാകുക എന്നത് തന്നെയാണ്. സാന്താനോല്‍പാദനത്തിലൂടെ ജനിതക പ്രക്രിയയുലുള്ള പങ്കാളിത്തത്തിനല്ല, മാതൃത്വം എന്നു വിളിക്കുന്നത്‌. ഒരു ശിശുവിന്റെ നാവിലെ മുലപ്പാല്‍ മധുരമായും ജീവിതത്തിന്റെ ഉപ്പുരസമായും അമ്മ ഭാവങ്ങള്‍ വിടരണം. നല്ല അമ്മയെ കണ്ടവരുണ്ടോ എന്നു കാലം തിരയുന്നു. നല്ല അമ്മ നല്ല കുടുംബത്തിലേ ഉള്ളു. നല്ല കുടുംബം ഭദ്രമായ ദാമ്പത്യത്തിന്റെ സമ്മാനമാണ്. എന്നാല്‍, നവമാധ്യമങ്ങളിലും വാര്‍ത്ത‍മാനകാല സ്ത്രീ ചിത്രങ്ങളിലും നല്ല അമ്മമുഖം അപൂര്‍വ്വമാകുന്നു. അമ്മയുണ്ടാവട്ടെ എല്ലാ കുടുംബങ്ങളിലും അമ്മയുണ്ടാവട്ടെ എല്ലാ മക്കള്‍ക്കും. പിതൃത്വവും മാതൃത്വവും തമ്മില്‍ തുല്യതക്കായുള്ള സമരമല്ല, പങ്കുവയ്പിനുള്ള മത്സരമാണ് വേണ്ടത്, സ്ത്രീജന്മ മഹത്വം പ്രഘോഷിക്കപ്പെടുന്ന ജനതയായി നമുക്ക് വളരാം.

പ്രിയ സഹോദരിമാരെ, അമ്മമാരെ ഈ കാലഘട്ടത്തില്‍ തെരുവോരങ്ങളിലും ആശുപത്രികളിലും, മറ്റിടങ്ങളിലും മുറിഞ്ഞുവീഴുന്ന ബാല്യങ്ങള്‍ക്ക് സ്വാന്ത്വനമേകുന്ന താരാട്ടുപാട്ടുകളായി രൂപാന്തരപ്പെടാന്‍ നിങ്ങള്‍ക്കാകണം, നിങ്ങളുടെ സംഘടനയ്കാകണം. അതാണ്‌ ഈ കരുണാ വര്‍ഷം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ അംഗമാകുന്നത് അഭിമാനമായി കരുതി ഇതിന് വഴിതെളിച്ച സാമുദായിക പാരമ്പര്യങ്ങളുടെയും കാര്‍ന്നോമ്മാരുടെ മുന്‍പില്‍ കൈകള്‍ കൂപ്പാം. എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി ഈ സംഘടനയെ നയിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, സമുദായ സ്നേഹിയായ ഒരു നല്ല അമ്മയായിത്തിരാന്‍ ദൈവാനുഗ്രഹം പ്രാര്‍ത്ഥിക്കാം.

 

Officials


 

Mar MATHEW MOOLAKKATT


 

Rev. Fr. MICHAEL VETTICKAT


 

Forane Vicar

Rev. Dr. MATHEW MANAKATT


 

Forane Director

Rev FR. Adv. JOSEPH KEEZHANGATTU


 

President

KUNJUMOL JOSEPH  KUNJUMOL JOSEPH MULLAMKUZHIYIL (PIRAVOM UNIT)

Ph: 9947244961


 

Secretary

SUMOL MATHEW MUPRAPALLIL (ARUNOOTTINGALAM UNIT)

Ph:9446271849


 

Treasurer

SHIBI JAIMON CHIRAYIL

(KURUPPANTHARA UNIT)

Ph: 9961617182


 

Vice-President

BISMI SIJO NEDUMKERIYIL

(THOTTARA UNIT)

Ph: 9605368074


 

Joint Secretary

SNEHA BABU PATTARKALAYIL

(KALLARA UNIT)

Ph: 9446925181


 

Executive

ELSAMMA JOSE PUTHANPURA

(  )

Ph:

Obituary View All