Your Feedback

All Fields Required
26 Mar 2016

മലയാറ്റൂര്‍ തീർത്ഥാടനവുമായി കെ.സി.വൈഎല്‍. കടുത്തുരുത്തി യൂണിറ്റ്

"നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു." (ഏശയ്യാ 53:5)

നോമ്പ് നോറ്റ്, വലിയ ഭാരമേറിയ മരകുരിശുമേന്തി,
മാർ തോമാശ്ലീഹായുടെ പാദസ്പർശമേറ്റ
മലയാറ്റൂരിന്റെ മണ്ണിലേക്ക്  കെ.സി.വൈഎല്‍. കടുത്തുരുത്തി യൂണിറ്റിലെ യുവജനങ്ങള്‍ പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം എന്ന ശരണ മന്ത്രവും ചൊല്ലി മറക്കാനാവാത്ത ഒരു പുണ്യ ദിനമാക്കി ഈ ദു:ഖവെള്ളിയെ മാറ്റി.

ഇടവകയിലെ നാല്പതോളം വരുന്ന യുവജനങ്ങളാണ് ദു:ഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ക്ക് ശേഷം ഇടവക വികാരി മാത്യു മണക്കാട്ട് അച്ഛന്റെ ആശീര്‍വാദത്തോടെ മലയാറ്റൂര്‍ മല കയറിയത്. കെ.സി.വൈഎല്‍. കടുത്തുരുത്തി യൂണിറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ മരക്കുരിശുമേന്തി മലയാറ്റൂര്‍ തീർത്ഥാടനം നടത്തുന്നത്. യുവജനങ്ങള്‍ വളരെയധികം ത്യാഗങ്ങള്‍ സഹിച്ചാണ്  AD 345 KCYL KADUTHURUTHY UNIT എന്ന്  എഴുതിയ കുരിശു മലമുകളില്‍ എത്തിച്ചത്.

Obituary View All