ബഹു. മാത്യു മാവേലിൽ അച്ചൻ വികാരിയായിക്കുമ്പോൾ 1986-ൽ "മിഷനറി അസോസിയേഷൻ ഓഫ് ദ് ക്നാനായ ലെയ്റ്റി" എന്ന സംഘടന ഈ ഇടവകയിൽ സ്ഥാപിതമായി. ഈ സംഘടനയുടെ മദ്ധ്യസ്ഥൻ വി. പത്താം പീയൂസാണ്. 1997 ജൂൺ മുതൽ ഇത് "ക്നാനായ ലെയ്റ്റി" എന്നറിയപ്പെടാൻ തുടങ്ങി.എല്ലാ ആദ്യ ഞായറാഴ്ചയും ആദ്യത്തെ വി. കുർബാനയ്ക്കുശേഷം ഇതിലെ അംഗങ്ങൾ യോഗം ചേരുന്നു. വൈദികവിദ്യാർത്ഥികൾക്കുവേണ്ട ധനസഹായമാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം. കൂടാതെ പ്രാർത്ഥനായോഗം,വൃദ്ധമന്ദിരസന്ദർശനം, നിർദ്ധനവിദ്യാർഥികൾക്ക് സാമ്പത്തികസഹായം,ദൈവവിളികൾ കണ്ടെത്തി അവർക്കു പ്രോത്സാഹനം നൽകൽ തുടങ്ങിയവയും ഇതിന്റെ പ്രവർത്തനപരിധിയിൽ പെടുന്നു.
- കടത്തുരുത്തി വലീയപള്ളി ചരിത്ര സിംപോസിയം – ക്നാനായ ... Jan 17, 09:00 AM
- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM
