Your Feedback

All Fields Required
കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി (KSSS - Kottayam Social Service Society)

The unit of KSSS in the parish works for the social and financial growth of the people in the locality. 

 കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവനപ്രസ്ഥാനമാണ് " കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി" (കെ.എസ്. എസ്.എസ്.). പിന്നോക്കാവസ്ഥയിൽ കഴിയുന്നവർക്ക് ശക്തി നൽകുക, അവരുടെ വിവേകശേഷിയറിഞ്ഞു തങ്ങൾ വസിക്കുന്ന പ്രദേശത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടി പ്രയത്‌നിക്കുവാൻ പരിശീലിപ്പിക്കുക, അതുവഴി സ്വയംപര്യാപ്തതയും ആത്‌മവിശ്വാസവും ഉള്ള പൗരന്മാരായി വളരുവാൻ സഹായിക്കുക തുടങ്ങിയവയാണ് കെ.എസ്. എസ്.എസ്. ന്റെ ദൗത്യം. സ്വയം വളർന്നു വലുതാകുകയെന്നാൽ സാമ്പത്തിക വളർച്ച മാത്രമല്ല, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ സമഗ്രമായ വളർച്ച കൂടിയാണ്.

വൃദ്ധജനങ്ങളുടെ ആകുലതകൾ പങ്കുവയ്ക്കുന്ന സീനിയർ സിറ്റിസൺ ഗ്രൂപ്പുകൾ, മന്ദബുദ്ധികൾക്കായുള്ള പുനരധിവാസപദ്ധതികൾ, കുട്ടികളുടെ വളർച്ചക്കുള്ള സ്മാർട്ട് ഗ്രൂപ്പുകൾ, യുവതികൾക്കായുള്ള മഡോണ ഗ്രൂപ്പുകൾ, അർഹരായ സ്ത്രീകൾക്ക് തൊഴിൽമേഖല കണ്ടെത്തുന്നതിനും വീട്, കക്കൂസ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സേവ് - എ - ഫാമിലി പദ്ധതികൾ, ആയുർവേദ സസ്യങ്ങളുടെ കൃഷി, ആയുർവേദ ആശുപത്രി സ്ഥാപിക്കൽ, ഗ്രാമതലസെമിനാറുകൾ സംഘടിപ്പിക്കൽ എന്നിങ്ങനെ കെ. എസ്. എസ്. എസ്. ന്റെ പ്രവത്തനമേഖലകൾ വിപുലമാണ്.

1996 ജൂലൈ 1-ന് കടുത്തുരുത്തി കേന്ദ്രമാക്കി വനിതാവികസനപ്രവർത്തനം ആരംഭിച്ചു.  കടുത്തുരുത്തി ഇടവകാതിർത്തിക്കുള്ളിലായി വരുന്ന 800-ഓളം വീടുകൾ ജാതിമതഭേദമെന്യേ ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്നു. വനിതകളുടെ സഹകരണം ലഭ്യമായതോടെ ഇരവിമംഗലം, വാലാച്ചിറ, വെള്ളാശ്ശേരി, മുട്ടുചിറ എന്നീ പ്രദേശങ്ങളിൽനിന്നായി പതിനൊന്നു വനിതാസ്വാശ്രയസംഘങ്ങൾ രൂപീകൃതമായി. വിധവകളേയും, ഭർത്താക്കന്മാരാൽ തിരസ്ക്കരിക്കപ്പെട്ട് കുടുംബഭാരം വഹിക്കുന്ന സ്ത്രീകളേയും ഉൾപ്പെടുത്തി അവരുടെ ബിദ്ധിമുട്ടുകൾ പരസ്‌പരം പങ്കുവയ്ക്കുവാൻ ഒരു നവോമി ഗ്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു.

സേവ് - എ - ഫാമിലി സഹായത്തോടെ വീട്, കക്കൂസ്, വീടുപുനരുദ്ധാരണം, തൊഴുത്തുനിർമ്മാണം തുടങ്ങിയവക്ക് സാമ്പത്തികസഹായം നൽകിവരുന്നു. അതിനായി ബഹു. വികാരിയച്ചനും കെ. എസ്. എസ്. എസ്. അംഗങ്ങളും സ്വാശ്രയസംഘം പ്രസിഡന്റുമാരും ആനിമേറ്ററും ചേർന്ന് ഗ്രാമവികസനസമിതി രൂപീകരിച്ചിട്ടുണ്ട്. പള്ളിയിൽനിന്ന് ഒരു വിഹിതം ഈ സമിതിക്കു നൽകുന്നുണ്ട്. ഈ സമിതിയാണ് അർഹതയുള്ളവരെ കണ്ടെത്തുന്നത്.

ഗ്രാമവികസനസമിതിയിലേക്ക് സെന്റ്. ജോസഫ്‌സ് കോൺഗ്രിഗേഷനും  കെ. എസ്. എസ്. എസ്. ഉം സേവനസന്നദ്ധരായ നാട്ടുകാരും സംഭാവന ചെയ്ത 20000 രൂപ റിവോൾവിംഗായി സംഘാംഗങ്ങൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ലോൺ കൊടുക്കുന്നു.

ലിജോ സാജു ചേന്നാത്തിൽ ആണ് ഇപ്പോഴത്തെ ആനിമേറ്റർ.

(മുൻ   ആനിമേറ്റർമാർ : ജെസ്സി ജോസഫ് വെങ്ങാലിൽ, ആൻസി മാത്യു ചാലിപ്പറമ്പിൽ)

 

 

Obituary View All