Your Feedback

All Fields Required
ചെറുപുഷ്പ മിഷൻ ലീഗ് (CML (Cherupushpa Mission League))

It is an association for the further spiritual growth of children who have received the first Holy Communion.

പുണ്യചരിതയായ അൽഫോൻസാമ്മയുടെ ജീവിതവിശുദ്ധികൊണ്ട് പ്രസിദ്ധവും "ഭാരതലിസ്യു" എന്നറിയപ്പെടുന്നതുമായ ഭരണങ്ങാനത്ത് 1947 ഒക്ടോബർ 3-ന് സ്ഥാപിതമായ ബാലജനസഖ്യമാണ് ചെറുപുഷ്പമിഷൻലീഗ്. "സ്നേഹം, ത്യാഗം, സേവാ, സഹനം" എന്ന മുദ്രാവാക്യത്തിന്റെ ജയാരവങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചുയരുവാൻ കാരണഭൂതരായവരിൽ പ്രധാനികളാണ് ബഹു.ജോസഫ് മാലിപ്പറമ്പിലച്ചനും   ചെറുപുഷ്പമിഷൻലീഗിന്റെ തലച്ചോറായ പുല്ലാട്ടുകുന്നേൽ പി. സി. അബ്രാഹവും പ്രസിദ്ധവാഗ്മിയായ ബഹു. മോൺ. പീറ്റർ ഊരാളിലും.
1948-ൽ തന്നെ ചെറുപുഷ്പമിഷൻലീഗിന്റെ ഒരു ശാഖ കടുത്തുരുത്തി വലിയപള്ളിയിൽ സ്ഥാപിതമായി. ചെറുപുഷ്പമിഷൻലീഗിന്റെ പ്രഥമ രൂപതാ ഓഫീസും കടുത്തുരുത്തിയിലായിരുന്നു.
1968-ൽ കടുത്തുരുത്തിയിൽവച്ചു നടന്ന സംസ്ഥാനവാർഷികം പുതുമ നിറഞ്ഞതായിരുന്നു. കേരളത്തിലെ മുഴുവൻ മിഷൻലീഗ് പ്രവർത്തകർക്കും വേണ്ടി മൂന്നു ദിവസം നീണ്ടുനിന്ന ഒരു ക്യാമ്പ് ആദ്യമായി നടത്തപ്പെട്ടതും ഇവിടെവച്ചായിരുന്നു.
ലക്‌ഷ്യം: പ്രേഷിതപ്രവർത്തനം, വ്യക്തിത്വവികസനം, ദൈവവിളിപ്രോത്സാഹനം.
ആപ്തവാക്യം: ഭാരതമേ, നിന്റെ രക്ഷ നിന്റെ സന്താനങ്ങളിൽ.

Obituary View All